കണ്ണൂർ വിളക്കോട് എം.എസ്.എഫ് നേതാവിന് വെട്ടേറ്റു
Jan 12, 2026, 10:00 IST
ഇരിട്ടി : എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് നൈസാമിന് നേരെ ആക്രമണം. കാക്കയങ്ങാടിനടുത്ത് വിളക്കോട് വെച്ചുണ്ടായ ആക്രമണത്തില്‍ നൈസാമിന്റെ കാലിന് വെട്ടേറ്റു.
പരിക്കേറ്റ നൈസാമിനെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് എംഎസ്എഫിന്റെ ആരോപണം.
tRootC1469263">.jpg)


