ഒഴുകുന്ന വെള്ളം പോലെ ആഘോഷങ്ങളിൽ സ്നേഹം :പങ്കിടണം സുധാകരൻ എം.പി.
കണ്ണൂർ : കണ്ണൂരിൻ്റെ പാരമ്പര്യത്തിൽ അന്തർലീനമായ സ്നേഹം ഒഴുകുന്ന ജലം പോലെയാണെന്ന് കെ. സുധാകരൻ എം.പി.അത് എവിടേക്കും ഒഴുകി പരക്കും. ദസറ ഓരോ വർഷം കഴിയുമ്പോഴും ഈ പാരമ്പര്യം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കണ്ണൂർ ദസറയുടെ ഏഴാം ദിനം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂരിൻ്റെ ചിന്തയിലും കർമ്മങ്ങളിലും ഉയർന്ന പാരസ്പര്യമുണ്ട്. ജാതിയോ മതമോ,ആചാരമോ അനുഷ്ഠാനമോ എല്ലാം പരസ്പരം ഉൾകൊള്ളുന്ന വിധത്തിലാണ്. എല്ലാ മാറ്റങ്ങളെയും ജനങ്ങൾ ഉൾകൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .
പി സന്തോഷ്കുമാർ എം പി, ടി കെ ഗോവിന്ദൻ മാസ്റ്റർ എംഎൽഎ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ വിശിഷ്ടാതിഥികൾ ആയി.നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കൗൺസിലർ എം റഫീഖ് സ്വാഗതം പറഞ്ഞു. . വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം കെ മോഹനൻ, സി പി റഷീദ്, കുക്കിരി രാജേഷ്, ബേക്കേഴ്സ് അസോസിയേഷൻ പ്രതിനിധി യു പി ഷബിൻ കുമാർ, ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പ്രതിനിധി കെ പി മുരളി കൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേയർ പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ, കൗൺസിലർമാരായ പ്രമീള എ , കെ കെ വിജിന, എൻ ജിഒ അസോസിയേഷൻ പ്രതിനിധി ഹാഷിബ് കെ ഷാ, സിഡിഎസ് ചെയർപേഴ്സൺ നിർമ്മല കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൗൺസിലർ ടിപി ഫസ്ലിം ചടങ്ങിന് നന്ദി പറഞ്ഞു.
തുടർന്ന് ഡി ആർമി ബീറ്റ്സ് അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, ശ്രവ്യ പി സുരേഷ് അവതരിപ്പിച്ച മോഹിനിയാട്ടം, കോർപ്പറേഷൻ കൗൺസിലേഴ്സ് അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ടീം ചിലങ്ക അവതരിപ്പിച്ച തിരുവാതിര, ശ്രീയ ജയശീലിൻ അവതരിപ്പിച്ച ഭരതനാട്യം, ധ്രുവ് കെ അവതരിപ്പിച്ച ഗിറ്റാർ, മയൂരിക സന്തോഷ് അവതരിപ്പിച്ച കുച്ചുപ്പുടി, നിയ റിജേഷ് അവതരിപ്പിച്ച നാടോടി നൃത്തം എന്നിവയ്ക്ക് ശേഷം വെല്ലിങ്ടൺ ഐലൻഡ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.
.jpg)


