മൊയാരത്ത് ശങ്കരനെ അനുസ്മരിച്ചു

Remembering Moyarat Shankaran


കണ്ണൂർ: മൊയാരത്ത് ശങ്കരൻ ചരമദിനാചരണം സംഘടിപ്പിച്ചു.മൊയാരത്ത് ശങ്കരൻ ഫൗണ്ടേഷൻ, മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി ആന്റ് റിസേർച്ച് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. തെക്കീ ബസാറിലുള്ള സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ പരിപാടി കെ വി സുമേഷ് എം എൽ എ ഉൽഘാടനം ചെയ്തു. 

ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പുല്ലായ്ക്കൊടി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി സി പി രാജൻ സ്വാഗതം പറഞ്ഞു. മൊയാരത്തിന്റെ മകൻ ജനാർദ്ദനൻ മൊയാരത്ത്, രാജേഷ് പ്രേം, താലൂക്ക് സിക്രട്ടറി കെ ടി ശശി, ടി പി വിത്സൻ എന്നിവർ സംസാരിച്ചു.

Tags