മോട്ടോർ തൊഴിലാളി ക്ഷേമ നിധി: ഉടമാവിഹിതത്തിന്റെ കണക്ക് സർക്കാർ പ്രസിദ്ധപ്പെടുത്തണം

Motor Workers Welfare Fund: Government should publish the account of owner's share
Motor Workers Welfare Fund: Government should publish the account of owner's share

കണ്ണൂർ :ലക്ഷക്കണക്കിന്‌ വരുന്ന കേരളത്തിലെ ഓട്ടോറിക്ഷ അടക്കമുള്ള വാഹനത്തിലെ തൊഴിലാളികൾ പല കാരണത്താൽമോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുക്കാതെ മാറിനിൽക്കുന്ന സാഹചര്യമാണുള്ളതെന്ന്ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (AKSATU - HM S) സംസ്ഥാന സമിതി യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.അതേസമയംഈ വാഹന ഉടമകളിൽ നിന്നും നിർബന്ധപൂർവ്വം ഉടമാ വിഹിതംക്ഷേമനിധി ബോർഡ് പിരിച്ചെടുക്കുന്നുമുണ്ട്. ഇങ്ങിനെ പിരിച്ചെടുക്കുന്നതുക അതർ വെൽഫെയർ മെഷർ എന്ന ശീർഷകത്തിലേക്ക് വകമാറ്റുന്നതായിട്ടാണ് വിവരാവകാശ അപേക്ഷയിൽ നൽകിയ മറുപടിയിൽ  കാണുന്നത്.

tRootC1469263">

  ഇങ്ങിനെ വകമാറ്റിയ കോടിക്കണക്കിന്‌ രൂപയുടെ കണക്ക്നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ക്രോഡീകരിച്ചു വെച്ചിട്ടില്ലെന്ന മറുപടിയാണ് ക്ഷേമനിധി ബോർഡ്‌നൽകിയത് !  അതർ വെൽഫെയർ മെഷർ ഫണ്ടിലുള്ള പണത്തിന്റേയും ഇതുവരെ ചിലവഴിച്ചതിന്റേയും കൃത്യമായ കണക്ക് നൽകാത്തതിന് പിന്നിൽ  വൻ ക്രമക്കേടും തട്ടിപ്പും ക്ഷേമനിധി ബോർഡിൽനടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. 
ഇതിനാൽ ക്ഷേമനിധി ബോർഡിൽ തൊഴിലാളികളില്ലാതെ വാഹന ഉടമകളിൽ നിന്നും നിർബ്ബന്ധമായി പിരിച്ചെടുത്തതുക സംബന്ധിച്ച മുഴുവൻ വിവരങ്ങളും വെളിപ്പെടുത്തണമെന്ന്  യോഗംപ്രമേയത്തിൽ ആവശ്യപ്പെട്ടു.

യോഗത്തിൽ അഡ്വ: കസ്തൂരി ദേവൻ അധ്യക്ഷം വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിഎൻ ലക്ഷ്മണൻ , അബ്ദുൽ ഖാദർ . പി. എം ചേർപ്പ്, കെ.എസ് ജോഷി. വലപ്പാട് (തൃശ്ശൂർ ) മുഹമ്മദ്അബ്ദുറഹിമാൻ ചിറയിൽ, അബ്ദുൽ സലാം . എൻ (മലപ്പുറം) സെയ്ദ് ഉമ്മർ ,എസ് (പാലക്കാട് ) എം.കമറു ദീൻ വാരം, കെ.പി അബ്ദുൽ റാസിഖ് (കണ്ണൂർ )ടി ജയന്തൻ , പി.ഗണേശൻ , അബ്ദുൽ ഖാദർ പി.പുനൂർ (കോഴിക്കോട്) പി.എസലീം.  (ഏറണാകുളം) ഡി.എസ് റജി ദേവരാജൻ (തിരുവനന്തപുരം) തുടങ്ങിയവർ പ്രസംഗിച്ചു.

Tags