ഇന്ധന വില വർദ്ധനവിനെതിരെ മോട്ടോർ തൊഴിലാളികൾ കണ്ണൂർ ആർ എസ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി

Motor vehicle workers staged a protest in front of Kannur RS Post Office against the fuel price hike.

 കണ്ണൂർ : ഇന്ധന വിലവർധനവിനെതിരെ ഓട്ടോ- ടാക്സി- ലൈറ്റ് മോട്ടോർ ഫെഡറേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കണ്ണൂർ ആർ എസ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.

 പെട്രോൾ ഡീസൽ സി എൻ ജി വിലവർധനവ് പിൻവലിക്കുക, പൊതു വാഹനങ്ങൾക്ക് സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന മാർച്ച് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ പ്രസിഡണ്ട് പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. 

Motor vehicle workers staged a protest in front of Kannur RS Post Office against the fuel price hike.

എം സി ഹരിദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി കെ ബാബുരാജ്, കെ ജയരാജൻ, എം ചന്ദ്രൻ , മാണിക്കോത്ത് രവീന്ദ്രൻ , എ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Tags