കണ്ണൂരിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

Motivational speaker arrested in Kannur for raping 17-year-old girl

 ഇരിട്ടി : കൗൺസിലിംഗിനെത്തിയ 17 വയസുകാരിയെ വീട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിട്ട. അധ്യാപകനായ മോട്ടീവേഷൻ സ്പീക്കർ പോക്സോ കേസിൽ റിമാൻഡിൽ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി.ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

tRootC1469263">

എച്ച്.എസ്. എസ് പ്രിൻസിപ്പലായി റിട്ട. ചെയ്ത ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻ്റ് കൗൺസലിങ്ങ് സ്റ്റേറ്റ് ഫാക്കൽറ്റിയായിരുന്നു. വിരമിച്ച ശേഷവും കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസ്സുകളും കൗൺസിലിംങും നടത്തിവരികയായിരുന്നു. 17 വയസുകാരിയുടെ രക്ഷിതാക്കളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

Tags