മട്ടന്നൂരിൽകാറിടിച്ച് പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരായ അമ്മയും മകനും ചികിത്സയ്ക്കിടെ മരണമടഞ്ഞു
മട്ടന്നൂർ: ചാലോട് - മട്ടന്നൂർ റോഡിലെ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മയും മകനും മരിച്ചു. മറ്റൊരു മകൻ ഗുരുതരമായി പരുക്കേറ്റു തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിനിയും നെല്ലുന്നി ലോട്ടസ് ഗാർഡനിൽ താമസക്കാരിയുമായനിവേദിത രഘുനാഥൻ(45) മകൻ സ്വാതിക് (9) എന്നിവരാണ് ദാരുണമായി മരിച്ചത്. മറ്റൊരു മകൻ ഋത്വിക്കിന് (11) ഗുരുതര പരിക്കുണ്ട്.
tRootC1469263">കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിക്കാണ് എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് മുൻപിലെ വളവിൽഅപകടമുണ്ടായത്. കുറ്റ്യാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യം കാണാൻ പോയി മടങ്ങുന്നതിനിടെയാണ് അപകടം. മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരെഎതിർ വശത്തു നിന്നും അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാരും പൊലിസും ചേർന്നാണ് മൂന്നുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നിട്ടുണ്ട്. കാർ നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു. കഴിഞ്ഞ കുറെക്കാലമായി ഖത്തറിൽ ജോലി ചെയ്യുന്ന കെ രഘുനാഥനാണ്. നിവേദിതയുടെ ഭർത്താവ്. ബംഗ്ളൂരിൽ പഠിക്കുന്ന വൈഷ്ണവാണ് മറ്റൊരു മകൻ കവിണിശ്ശേരി കുഞ്ഞമ്പു നായർ, കെ. കമല - ദമ്പതികളുടെ മകളാണ് നിവേദിത സഹോദരിഗൗരി ഗംഗാധരൻ. പോസ്റ്റ് മോർട്ടത്തിനു ശേഷം നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും വീട്ടിലും പൊതുദർശനത്തിനു ശേഷം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം 2.30 ന് മട്ടന്നൂർപൊറോറ നിദ്രാലയത്തിൽ സംസ്കാരം നടക്കും.
.jpg)


