കണ്ണൂരിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായി ‘മോർണിംഗ് വാക്’ സംഘടിപ്പിച്ചു
Updated: Feb 17, 2025, 11:51 IST


കണ്ണൂർ : നായനാർ അക്കാദമിയിൽ ഫെബ്രുവരി 22, 23, 24 നടക്കുന്ന അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മോർണിംഗ് വാക്’ പരിപാടി കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.
അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായി നടത്തുന്ന സെമിനാറിൽ കേരളത്തിനകത്തും പുറത്തുമുള്ള വ്യക്തികൾ പങ്കെടുക്കും. അധികാര വികേന്ദ്രീകരണത്തിലും തദ്ദേശ ഭരണ സംവിധാനത്തിലും കേരളമാർജിച്ച നേട്ടങ്ങൾ നിലനിർത്താനും കോട്ടങ്ങൾ കണ്ടെത്തി പരിഹരിക്കാനും പുതിയ കാലത്തിനനുസൃതമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമാണ് ത്രിദിന സെമിനാർ നടത്തുന്നത്.