കണ്ണൂരിൽ മോറാഴ ഫുട്ബോൾ പ്രീമിയർ ലീഗ് ആരംഭിച്ചു
മോറാഴ:കണ്ണൂരിൽ യങ്സ്റ്റേഴ്സ് മോറാഴ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒന്നാമത് മോറാഴ ഫുട്ബോൾ പ്രീമിയർ ലീഗ് ഡിസംബർ 21ന് മുതുവാനി മിനി സ്റ്റേഡിയത്തിൽ ആരംഭിച്ചു. മത്സരങ്ങളുടെ ഉദ്ഘാടനം ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി നിർവഹിച്ചു.
tRootC1469263">യങ്സ്റ്റേഴ്സ് മോറാഴ ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡന്റ് സി. സുനിൽ സ്വാഗതം ആശംസിച്ചു. ആന്തൂർ നഗരസഭ ഒന്നാം വാർഡ് കൗൺസിലർ പി.കെ. ഷമീറ അധ്യക്ഷത വഹിച്ചു. സിപിഐഎം വെള്ളിക്കീൽ ബ്രാഞ്ച് സെക്രട്ടറി മധു, സിപിഐഎം ഈലിപ്പുറം ബ്രാഞ്ച് സെക്രട്ടറി എം. നികേഷ്, കാനൂൽ ജൂബിലി സ്കൂൾ മുൻ പ്രധാനാധ്യാപകൻ വിനോദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലബ് സെക്രട്ടറി വികാസ് കുമാർ നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടന ദിനമായ ഇന്നലെ മൂന്ന് മത്സരങ്ങൾ അരങ്ങേറി. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് എമിറേറ്റ്സ് എഫ്.സിയെ കിങ്‌സ് യുണൈറ്റഡ് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ മിറാക്കിൾ എഫ്.സിയും നെറ്റ് ഹണ്ടേഴ്‌സും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ആവേശകരമായ മൂന്നാം മത്സരത്തിൽ റെഡ് ബുൾ എഫ്. സി. ഷൂട്ടേഴ്‌സ് എഫ്.സിയെ 2–1 ന് പരാജയപ്പെടുത്തി പോയന്റ് ടേബിളിൽ ഒന്നാമത്തെത്തി.അടുത്ത ലീഗ് മത്സരങ്ങൾ ഡിസംബർ 28ന് വൈകിട്ട് 3 മണി മുതൽ മുതുവാനി മിനി സ്റ്റേഡിയത്തിൽ നടക്കും.
.jpg)


