മൂന്നു പെരിയ മാതൃകാ ശുചിത്വ നഗരം : ബ്ളോക്ക് പഞ്ചായത്ത് ഉപഹാരം നൽകി

Three Periya Model Clean City: Block Panchayat presents award
Three Periya Model Clean City: Block Panchayat presents award

എടക്കാട് : മാലിന്യ മുക്ത  പ്രഖ്യാപനത്തിൽ എടക്കാട് ബ്ളോക്ക് പഞ്ചായത്ത് വിധി നിർണയത്തിൽ പെരളശേരി ഗ്രാമ പഞ്ചായത്തിലെ മൂന്നു പെരിയ ടൌൺ മികച്ച ശുചിത്വ പട്ടണമായി തെരഞ്ഞെടുത്തു. പെരളശേരി ഗ്രാമ പഞ്ചായത്ത് ശുചിത്വ വിധിനിർണയത്തിലും മൂന്നു പെരിയയ്ക്കായിരുന്നു ഒന്നാം സ്ഥാനം.

ബ്ളോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ ഉപഹാരം വൈസ് പ്രസിഡൻ്റ് കെ.പി. ബാലഗോപാലൻ കെ. ജയരാജന് കൈമാറി. പെരളശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.സി ഷീബ മുഖ്യാതിഥിയായി.
32പേർ അടങ്ങുന്ന എ.കെ ജി വായനശാല ടീം മൂന്നുപെരിയയും 15 പേർ അടങ്ങുന്ന പെൺമ ടീമും രണ്ടു കുട്ടികളും കഴിഞ്ഞ കുറെ ദിവസങ്ങളിലായി  ദിവസവും കാലത്ത് 5 മണി മുതൽ 7 മണി വരെ 5റോഡുകളും തുത്തു വൃത്തിയാക്കിയും ഞായറാഴ്ചകളിൽ മെഗാ ശുചിത്വപ്രവർത്തനം നടത്തിയുമാണ് മൂന്നു പെരിയ ഒന്നാമതെത്തിയത്.

പൂന്തോട്ടങ്ങൾ നിർമിച്ചുo ഷെൽട്ടറുകളിൽ ഫിഷ് അക്വാറിയം, മിനി വായനശാല ,മിനിലൈബ്രറി, ടി.വി, റേഡിയോ
കുടിക്കാൻ ചൂടുവെള്ളം, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവയും ഒരുക്കിയിട്ടുണ്ട് എന്ന പ്രത്യേകതയും ഉണ്ട്.
മൂന്നു പെരിയയിലെ കച്ചവടക്കാരും മോട്ടോർ തൊഴിലാളികളും ഉൾപ്പടെയുള്ളവരുടെ സഹകരണവും ശുചിത്വ നേട്ടത്തിന് കാരണമാണ്.

Tags