ഇരിക്കൂറിലെ കുരങ്ങ് ശല്യം; പരിഹാരം തേടി പഞ്ചായത്ത് പ്രസിഡന്റ് വനം മന്ത്രിക്ക് നിവേദനം നല്‍കി

Monkey menace in Irikkur Panchayat President submits memorandum to Forest Minister seeking a solution

ഇരിക്കൂർ :ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുരങ്ങ് ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സി കെ മുഹമ്മദ് മാസ്റ്റര്‍ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് നിവേദനം നല്‍കി.

പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ എത്തി വീടുകളിലും കൃഷിയിടങ്ങളിലും നാശം വരുത്തുന്നത് പതിവായിട്ടുണ്ട്. വീട്ടുമുറ്റത്തെ കൃഷി നശിപ്പിക്കുന്നതും, വീടുകളില്‍ കയറി സാധനങ്ങള്‍ നശിപ്പിക്കുന്നതും, കുട്ടികളെയും പ്രായമായവരെയും ആക്രമിക്കുന്ന സാഹചര്യവും നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുരങ്ങുകളെ പിടികൂടാനും, ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ പ്രത്യേക നടപടി സ്വീകരിക്കാനും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ജനപ്രതിനിധികളായ വികസന കാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ കെ കെ കുഞ്ഞി മായന്‍ മാസ്റ്റര്‍, മെമ്പര്‍മാരായ കെ കെ ഷഫീഖ്, എ പി ഷമീര്‍ എന്നിവര്‍ പങ്കെടുത്തു. വിഷയത്തില്‍ അനുകൂല നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി പ്രസിഡണ്ട് അറിയിച്ചു.

Tags