ആന്തൂർ നഗരസഭയിലെ കോൾമൊട്ടയിൽ കുരങ്ങുകളുടെ വിളയാട്ടം തുടരുന്നു; ദുരിതം പേറി പ്രദേശവാസികൾ

Monkey menace continues in Kolmotta Anthoor Municipality local residents suffer

കോൾമൊട്ട: ആന്തൂർ നഗരസഭയിലെ കോൾ മൊട്ട പ്രദേശത്ത് കൂട്ടത്തോടെ കുരങ്ങുകളെത്തുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. വീടുകളുടെ പുറത്തും അകത്തും കുരങ്ങുകൾ എത്തുന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. വീടുകളിലേക്ക് കടന്നുകയറുന്ന കുരങ്ങുകൾ വീട്ടുപകരണങ്ങൾക്കും ഭക്ഷണസാധനങ്ങൾക്കും നാശം വരുത്താൻ ശ്രമിക്കുകയാണ്.

 പകൽ നേരങ്ങളിൽ കൂട്ടത്തോടെ എത്തുന്ന കുരങ്ങുകളെ ഭയന്ന് വീട്ടിലുള്ളവരും കുട്ടികളുമുൾപ്പെടെയുള്ളവർ പുറത്തിറങ്ങാതെ ഇരിക്കേണ്ട അവസ്ഥയാണ് കുരങ്ങുശല്യത്തിന് പരിഹാരം കാണാൻ നഗരസഭാ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപെട്ടു.

Tags