കരവിരുതിൽ മികവ് തെളിയിച്ച് മുഹമ്മദ്‌ ജെസ്മിൽ ശ്രദ്ധേയനാകുന്നു

DA Hike: NGO Association holds celebrations, hailing the UDF government.

കാടാച്ചിറ : കരവിരുതിൽ മികവ് തെളിയിച്ച്  കാടാച്ചിറ സ്വദേശിയായ വിദ്യാർത്ഥി കലാലോകത്തിൻ്റെ ശ്രദ്ധയാകർഷിക്കുന്നു.ചിത്ര രചനയിലും കരകൗശല നിർമ്മാണത്തിലുമാണ്   തന്നട സെൻട്രൽ.യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി കോട്ടൂരിലെ ജാസ് മഹലിൽ മുഹമ്മദ്‌ ജസ്മിൽ തൻ്റെ സ്വതസിദ്ധമായ പ്രതിഭയിലൂടെ ശ്രദ്ധേയനാകുന്നത്.

കഴിഞ്ഞദിവസം ചൊവ്വ ഹെയർ സെക്കൻൻഡറി സ്കൂളിൽ  നടന്ന കണ്ണൂർ നോർത്ത് ശാസ്ത്രോത്സവത്തിൽ ജെമെട്രിക്ക് ചാർട്ട് നിർമ്മാണത്തിൽ  എ ഗ്രേഡ് നേടിയാണ് ഈ മിടുക്കൻ നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി മാറിയത്.ഈ ചെറു പ്രായത്തിൽ തന്നെ വരയോട്  ആഭിമുഖ്യം പുലർത്തുന്ന മുഹമ്മദ്‌ ജസ്മിൽ പെൻസിൽ, വാട്ടർ കളർ, ജലച്ചായം, തുടങ്ങിയ മാധ്യമങ്ങളിളെല്ലാം കഴിവ് തെളിയിച്ച് വരുന്നു.

പ്രകൃതി ദൃശ്യങ്ങൾ, മക്ക, കഅബ, ഫുട്‌ബോൾ, ബസ്സ്‌, ഓട്ടോ, വീട് എന്നിവ വരക്കുന്നതിൽ പ്രത്യേക മിടുക്കുണ്ട്.കാർബോർഡ് കൊണ്ട് സോഫ സെറ്റ്, വീട്, തുടങ്ങിയ നിരവധി കര കൗശല വസ്തുക്കൾ മുഹമ്മദ്‌ ജസ്മിൽ നിർമിച്ചിട്ടുണ്ട്.കോട്ടൂരിലെ ജാസ് മഹലിൽ എംപിഅസ്‌ലം സജ്‌ന ദമ്പതികളുടെ മകനാണ് ഭാവിയിൽ ചിത്ര കലാ രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കണമെന്നാണ് ഈ കൊച്ചു കലാകാരന്റെ ആഗ്രഹം. ഇതിനാകട്ടെ നാട്ടുകാരുടെയും വീട്ടുകാരുടെയുംപൂർണ പിൻതുണയുമുണ്ട്.

Tags