സൈലൻസറില്ലാത്ത മോഡിഫിക്കേഷൻ വരുത്തിയ കാറുമായി പരക്കം പാച്ചിൽ; വിദ്യാർത്ഥിക്ക് 1,10,000 രൂപ പിഴ
ബംഗുളൂരുവിൽ എഞ്ചിനിയറിംഗ് പഠിക്കുന്ന കണ്ണൂർ സ്വദേശിയായ വിദ്യാർഥിയാണ് 70,000 രൂപയ്ക്ക് വാങ്ങിയ കാർ മോഡിഫൈ ചെയ്തത്.
കണ്ണൂർ : സൈലൻസറില്ലാത്ത തട്ടിക്കൂട്ടിയെടുത്ത പഴഞ്ചൻ കാറുമായി ബാംഗ്ലൂർ നഗരത്തിലൂടെ ചീറിപ്പാഞ്ഞു രസിച്ച കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയെ ബാംഗ്ലൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പൊക്കി.' മോഡിഫൈ ചെയ്ത വാഹനവുമായി ബംഗുളൂരുവിലെത്തിയ മലയാളി വിദ്യാർഥിക്കാണ് 1,10,000 രൂപ പിഴ ചുമത്തിയത്. ബംഗുളൂരുവിൽ എഞ്ചിനിയറിംഗ് പഠിക്കുന്ന കണ്ണൂർ സ്വദേശിയായ വിദ്യാർഥിയാണ് 70,000 രൂപയ്ക്ക് വാങ്ങിയ കാർ മോഡിഫൈ ചെയ്തത്.
tRootC1469263">ഇതിനായി ലക്ഷങ്ങളാണ് പൊടിച്ചത്. സൈലൻസറിൽ നിന്നും അമിത ശബ്ദത്തോടൊപ്പം പുക കുഴലിൽ നിന്നും തീപ്പൊരി ചിതറുന്ന വിധത്തിലായിരുന്നു വാഹനത്തിൽ മാറ്റം വരുത്തിയത്. വാഹനം ബംഗുളൂരുവിലെ നിരത്തിലൂടെ ചീറി പായുന്നതിന്റെ വീഡിയോകൾ ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. വാഹനം അമിത വേഗതയിൽ അപകടമുണ്ടാകുന്നവിധം തിരക്കേറിയ നിരത്തിലൂടെ പായുന്നത് യാത്രക്കാർക്കും ഏറെ അമ്പരപ്പുണ്ടാക്കിയിരുന്നു. തുടർന്ന് ഇവർ വീഡിയോ പകർത്തി മോട്ടോർ വാഹന വകുപ്പിലും പോലീസിലും പരാതി അറിയിക്കുകയായിരുന്നു.
തുടർന്ന് യെലഹങ്ക ആർടിഒയാണ് വാഹനം പിടികൂടി പിഴ ചുമത്തിയത്. ചോദ്യം ചെയ്യലിൽ പുതുവർഷം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാനാണ് താൻ വാഹനം കൊണ്ടുവന്നതെന്ന് വിദ്യാർത്ഥി മൊഴി നൽകി.
.jpg)


