മോദിയുടെ കിരാത ഭരണത്തിൻ്റെ നാളുകൾ എണ്ണപ്പെട്ടു : അഡ്വ. മാർട്ടിൻ ജോർജ്ജ്

Modi's barbaric rule is numbered: Adv. Martin George

 കണ്ണപുരം : ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന നമ്മുടെ നാടിൻ്റെ സമ്പത്തായ വിദ്യാർത്ഥികളെ തല്ലിച്ചതച്ച് ചോരയിൽ മുക്കിക്കൊല്ലുന്ന നരേന്ദ്ര മോദിയുടെ കിരാത ഭരണത്തിൻ്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്. 

നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ വിശ്വാസ്യത തകർത്ത് വിദ്യാർത്ഥികളുടെ ഭാവി തുലച്ച സംഭവത്തിൽ കേന്ദ്രവിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജനാധിപത്യപരമായി സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ മോദിസർക്കാർ സമാധാനം പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണപുരം മണ്ഡലം പ്രസിഡൻ്റായി എ.വി. സിദ്ധിഖ് ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി.മണികണ്ഠൻ അധ്യക്ഷത വഹിച്ചു. 

ഡിസിസി ജനറൽ സെക്രട്ടറി എം.കെ.രാജൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കാപ്പാടൻ ശശിധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂനത്തറ മോഹനൻ, ഭാരവാഹികളായ രാജേഷ് പാലങ്ങാട്ട്, പി. ബാലറാം, ഷാജി കല്ലേൻ, ഗ്രേസി ബോണിഫസ് , ഷാജി കാവുങ്കൽ, ഒ.ജി.കീഴറ, സന്തോഷ് വള്ളുവൻകടവ്, പ്രജിത ദിനേശൻ, പ്രജീഷ് കീഴറ, സി.ജയപ്രകാശൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എ.വി. സിദ്ധിഖ് എന്നിവർ പ്രസംഗിച്ചു.

Tags