ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് മോദി സർക്കാർ: കെ.സി. ഉമേഷ് ബാബു
കണ്ണൂർ: ഭരണഘടനയെ കാറ്റിൽപ്പറത്തി അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ കെ.സി. ഉമേഷ് ബാബു പറഞ്ഞു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൾടെക്സിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർഎസ്എസിന്റെ രാഷ്ട്രീയമുഖം മാത്രമാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന നിരന്തര പോരാട്ടത്തിൽ സിപിഎം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ രാഷ്ട്രീയ ശക്തികൾ ഒന്നിച്ചണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. പിണറായി വിജയനെപ്പോലും ഈ പോരാട്ടത്തിന്റെ ഭാഗമാക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞുവെന്നതാണ് വസ്തുത.
മഹാത്മാഗാന്ധി വിവിധ ഘട്ടങ്ങളിൽ പരിഹസിക്കപ്പെട്ടതുപോലെ രാഹുൽ ഗാന്ധിയും വർഷങ്ങളായി പരിഹാസങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ ഉറച്ച നിലപാടുകൾക്കു മുന്നിൽ ഗ്യാനേഷ് കുമാറിന് രാജിവെക്കേണ്ടിവരുമെന്നും മോദി സർക്കാരിന് മുട്ടുമടക്കേണ്ടിവരുമെന്നും ഉമേഷ് ബാബു പറഞ്ഞു.ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു..നേതാക്കളായ വി എ നാരായണൻ , പി ടി മാത്യു ,സജീവ് മാറോളി ,കെ സി മുഹമ്മദ് ഫൈസൽ ,വി രാധാകൃഷ്ണൻ മാസ്റ്റർ , രാജീവൻ എളയാവൂർ ,റിജിൽ മാക്കുറ്റി ,മുഹമ്മദ് ബ്ലാത്തൂർ ,കെ പ്രമോദ് ,വി വി പുരുഷോത്തമൻ ,സുരേഷ് ബാബു എളയാവൂർ ,എം പി ഉണ്ണികൃഷ്ണൻ , അമൃത രാമകൃഷ്ണൻ ,ഡോ. കെ വി ഫിലോമിന ,സി ടി ഗിരിജ ,എം കെ രാജൻ ,കെ സി ഗണേശൻ , എം കെ മോഹനൻ ,മനോജ് കൂവേരി, രജിത്ത് നാറാത്ത് ,ടി ജനാർദ്ദനൻ ,സി വി എ ജലീൽ , പി കെ ജനാർദ്ദനൻ ,പി മുഹമ്മദ് ഷമ്മാസ് , വിജിൽ മോഹനൻ ,ടി ജയകൃഷ്ണൻ ,ശ്രീജ മഠത്തിൽ ,കെ പി സാജു , അതുൽ എം സി ,എ പി നാരായണൻ ,ബിജു ഉമ്മർ ,ജോഷി കണ്ടത്തിൽ ,സി ടി സജിത്ത് , ടി കെ അജിത്ത് ,വി സി പ്രസാദ് ,കായക്കൽ രാഹുൽ ,എം പി അരവിന്ദാക്ഷൻ , ലക്ഷമണൻ തുണ്ടിക്കോത്ത് , കൂക്കിരി രാജേഷ് ,കഞ്ഞിരോളി രാഘവൻ മാസ്റ്റർ,വി രാജൻ ,കെ പി ശശീധരൻ ,കെ ജയരാജൻ തുടങ്ങിയവർ സംസാരിച്ചു
.jpg)


