എം.എൻ വിജയൻ പഠന കേന്ദ്രം സെക്യുലർ കലൻഡർ പുറത്തിറക്കുന്നു : കെ.കെ.രമ എം.എൽ.എ കണ്ണൂരിൽ പ്രകാശനം ചെയ്യും

MN Vijayan Study Center Releases Secular Calendar : KK Rama MLA To Release In Kannur

 കണ്ണൂർ : അന്തരിച്ച മാർക്സിയൻ ചിന്തകനും സാഹിത്യ  വിമർശകനും വാഗ്മിയുമായ എം എൻ വിജയൻ സ്മാരക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന സെക്യൂലർകലണ്ടറിന്റെപ്രകാശനം ജനുവരി മൂന്നിന് ശനിയാഴ്ച കണ്ണൂരിൽ നടത്തും. വൈകുന്നേരം 4-30ന് സ്റ്റേഡിയം കോർണറിൽ കെ. കെ രമ എം എൽ എ സെക്യുലർ കലൻഡർ പ്രകാശനം ചെയ്യുമെന്ന് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എൻ വിജയൻ പഠന കേന്ദ്രം സെക്രട്ടറി പി .പി മോഹനൻ കണ്ണൂർവാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

tRootC1469263">

ചടങ്ങിൽ ഉമേഷ് ബാബു കെ സി , എം പി രാധാകൃഷ്ണൻ മാസ്റ്റർ, സി എ അജീർ തുടങ്ങിയവർ സംസാരിക്കും.  വിജയൻ മാസ്റ്റർ ജീവിച്ചിരുന്ന കാലത്ത് പുരോഗമനകലാസാഹിത്യ സംഘം സെക്യുലർകലൻഡർപ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും കുറേ കാലമായിഅതില്ലെന്നും പി.പി മോഹനൻ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം കഴിഞ്ഞ കുറെക്കാലമായി സി.പി.എമ്മിൻ്റെ പോഷക സംഘടനയായാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ സാംസ്കാരികരംഗങ്ങളിൽ അവർ ഇടപെടുന്നുണ്ടോയെന്ന് അറിയില്ലെന്നും പി.പി മോഹനൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ  പ്രസിഡൻ്റ്ചൂര്യായിചന്ദ്രൻ മാസ്റ്റർ , അപ്പുക്കുട്ടൻ കാരയിൽ, പത്മനാഭൻ തായക്കര എന്നിവരും  പങ്കെടുത്തു.

Tags