കാന്റോൺമെന്റ് പ്രദേശത്തെ റോഡ് വികസനം ടി ഒ മോഹനൻ എംഎൽഎ കന്റോൺമെന്റ് സിഇഒയുമായി ചർച്ച നടത്തി
കണ്ണൂർ: കൻ്റോൺമെൻ്റ് പ്രദേശത്തെ വികസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സിഇഒ ഡോ. പ്രശാന്ത് കുമാർ ബി ഒ യുമായി അഡ്വ ടി ഒ മോഹനൻ എംഎൽഎ ചർച്ച നടത്തി.സെന്റ് തെരെസാസ് സ്കൂൾ റോഡിൽ ബി ഇ എം എൽ പി സ്കൂളിന് സമീപം തകർന്നു കിടന്ന കൾവേട്ട് പുനർനിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. കൾവെർട്ട് പുനർ നിർമ്മിക്കുന്നതിന് കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നതിന് നേരത്തെ തന്നെ എംഎൽഎ ബി ഇ എം എൽ പി സ്കൂൾ അധികൃതരുമായും ചർച്ച നടത്തിയതും സ്ഥലം തരാനുള്ള സന്നദ്ധത അറിയിച്ച കാര്യവും സിഇഒയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇതോടൊപ്പം ആയിക്കര ഫിഷ് മാർക്കറ്റിനു മുമ്പിലുള്ള റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കൽ, ജില്ലാ ആശുപത്രിക്ക് മുന്നിലുള്ള റോഡിലെ സൈഡ് ഉയർത്തൽ, അഞ്ചുകണ്ടി തോട് നവീകരണം, പുതിയ ബസ്റ്റാൻഡിന് പിറകിൽ ഡ്രൈനേജ് നിർമ്മാണവും ലൈറ്റ് സ്ഥാപിക്കലും ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്തു.മേൽ വിഷയങ്ങൾ ഒരാഴ്ചക്കകം കണ്ടോൺമെന്റ് ബോർഡ് യോഗം ചേർന്ന് പരിഗണിക്കുമെന്ന് ഉറപ്പു നൽകി.മേൽസ്ഥലങ്ങൾ സംയുക്ത പരിശോധന നടത്താമെന്നും അറിയിച്ചു.ചർച്ചയിൽ കാന്റോൻമെന്റ് ഓവർസീയർ ജിജു വർഗീസ് പങ്കെടുത്തു.എംഎൽഎ യോടൊപ്പം ഷിബു ഫെർണാണ്ടസ്, എംപി രാജേഷ് എന്നിവരുമുണ്ടായിരുന്നു.
.jpg)

