പറശിനിക്കടവിൽ നിർമിക്കുന്ന ബസ്‌സ്‌റ്റാൻഡ് കോംപ്ലക്‌സിന്റെയും കൺവൻഷൻ സെന്ററിന്റെയും ഒന്നാംഘട്ട നിർമാണോദ്‌ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു
പറശ്ശിനിക്കടവ്: പറശിനിക്കടവ് :ആന്തൂർ നഗരസഭയിലെ പറശിനിക്കടവിൽ നിർമിക്കുന്ന ബസ്‌സ്‌റ്റാൻഡ് കോംപ്ലക്‌സിന്റെയും കൺവൻഷൻ സെന്ററിന്റെയും ഒന്നാംഘട്ട നിർമാണോദ്‌ഘാടനം എം വി ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു.
ചടങ്ങിൽ ആന്തൂർ നഗരസഭാ ഡിജി കേരള 2.0 പൈലറ്റ് പ്രൊക്ടിന്റെയും ഉദ്‌ഘാടനവും നടന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന നവകേരളസദസിൽ ഉയർന്നുവന്ന വൻകിട പ്രൊജക്ടിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തിന് അനുവദിച്ചതാണ് പറശിനിക്കടവ് ബസ്‌സ്‌റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സസ്.
tRootC1469263">27കോടി രൂപ ചെലവിൽ നിർമിക്കുന്ന ബസ്‌സ്‌റ്റാൻഡ് കോംപ്ലക്‌സിന് നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴുകോടി രൂപയുടെ ഒന്നാംഘട്ട പ്രവൃത്തി ഉദ്‌ഘാടനമാണ് നടന്നത്. ഇംപാക്ട് കേരളയ്‌ക്കാണ് നിർമാണച്ചുമതല. ബേസ്‌മെന്റ് പാർക്കിങ് ഉൾപ്പെടെ അഞ്ചുനിലകളിലായി 61,000 ചതുരശ്ര അടിയിലാണ് ബസ്‌സ്‌റ്റാൻഡ് കോംപ്ലക്‌സും കൺവൻഷൻ സെന്ററുമൊരുങ്ങുക.

കിഫ്‌ബി ധനസഹായത്തോടെ രണ്ടാംഘട്ടം നിർമാണ പ്രവൃത്തി ഇതിനനുബന്ധമായി നടക്കും.ഉദ്ഘാടന പരിപാടിയിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ വി സതീദേവി അധ്യക്ഷത വഹിച്ചു.ഇംപാക്ട് കേരള എംഡി എ നിസാമുദ്ദീൻ മുഖ്യാതിഥിയായി.വൈസ് ചെയ്യർപേഴ്സൺ പാച്ചേനി വിനോദ്കുമാർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണന്മാരായ ഓമന മുരളീധരൻ, കെ വി പ്രേമരാജൻ, പി ദീപ, കെ പി മോഹനൻ, എം ആമിന, വാർഡ് കൗൺസിലർ കെ പി ഷീന, പി കെ ശ്യാമള ടീച്ചർ, പി മുകുന്ദൻ, ടി നാരായണൻ, എ എൻ ആന്തൂരാൻ, സമദ് കടമ്പേരി,എം വി ജനാർദനൻ, നഗരസഭ സെക്രട്ടറി കെ മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു
.jpg)


