എൻ എസ് തീയറ്ററിന് സമീപത്തെ റോഡിലെ അപകടകുഴി എംഎൽഎ സന്ദർശിച്ചു; ഞായറാഴ്ച മുതൽ പണി ആരംഭിക്കും
Updated: Jul 24, 2026, 16:11 IST
കണ്ണൂർ:എൻ എസ് തിയേറ്ററിന് സമീപം റോഡിൽ രൂപപ്പെട്ട കുഴി അഡ്വ. ടി ഒ മോഹനൻ എംഎൽഎ സന്ദർശിച്ചു.റോഡിന് കുറുകെയുള്ള കൾവേർട്ടിന്റെ ഭിത്തിയിൽ തകരാറാണ് കുഴി രൂപപ്പെടാൻ കാരണമെന്ന് പൊതു മരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു.ഞായറാഴ്ച തന്നെ പണി ആരംഭിക്കുന്നതിന് എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഇതിനായി ഒരു മാസത്തേക്ക് പ്രസ്തുത റോഡ് അടച്ചിടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.എംഎൽഎ യോടൊപ്പംപിഡബ്ല്യുഡി റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് മുന്നാസ്, ട്രാഫിക് സബ് ഇൻസ്പെക്ടർ അനീഷ്, കോൺട്രാക്ടർ കെ മനോഹരൻ തുടങ്ങിയവരും സന്ദർശക സംഘത്തിൽ പങ്കെടുത്തു.
.jpg)

