കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ സെക്രട്ടറി എം.കെ. നാസർ നിര്യാതനായി

M.K. Nasar, former secretary of the Kannur District Football Association, has passed away.

കണ്ണൂർ:  കണ്ണൂരിന്റെ സാമൂഹിക സാംസ്കാരിക സ്പോർട്സ് രംഗങ്ങളിലെ നിറസാന്നിധ്യവും ജില്ലാ ഫുട്ബോൾ അസോസിയേഷൻ മുൻ സെക്രട്ടറിയുമായ എം.കെ. നാസർ (66) എറണാകുളത്ത് നിര്യാതനായി. എം. കെ. ഖദീസുവിന്റെയും പരേതനായ പനക്കാട്ട് അബ്ദുള്ളയുടെയും മകനാണ്.

കാനന്നൂർ സ്പോർട്ടിങ് ക്ലബ്ബിന്റെ സ്ഥാപകനാണ്. യുവ ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുന്നതിന് തന്റെ ജീവിതം സമർപ്പിച്ചു. ഭൗതികശരീരം ഇന്ന് വൈകുന്നേരം  4 മണിയോടെ കണ്ണൂർ താണ കണ്ണോത്തുചാലിലെ “നശീമാൻ” വസതിയിലെത്തിക്കും. തുടർന്ന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.ഭാര്യ: സുമയ്യ. മക്കൾ: ഫാത്തിമ സനം , നദീം നാസർ. സഹോദരങ്ങൾ: എം. കെ. നിസാർ, എം.കെ. നിയാസ്, എം.കെ. റയീസ്, എം.കെ. ഹാഷിർ. സഹോദരിമാർ: എം.കെ. നസീമ , എം. കെ. ലസീന.

Tags