മുൻ മന്ത്രി ഡോ. എം. കെ മുനീറിൻ്റെ ഭാര്യാമാതാവ് തോട്ടത്തിൽ റംല നിര്യാതയായി
Jul 8, 2026, 23:53 IST
കണ്ണൂർ : മുൻ മന്ത്രി ഡോ. എം.കെ. മുനീറിൻ്റെ ഭാര്യാ മാതാവ് തോട്ടത്തിൽ റംല (75) കണ്ണൂർതായത്തെ രു റോഡിലെ ചേമ്പർ ഹാളിന് സമീപം ചന്ദിക ദിനപത്രം ഓഫീസിന് മുൻവശമുള്ള വസതിയിൽ നിര്യാതയായി. കോഴിക്കോട് കുറ്റിച്ചിറ ചെറിയ നാലകം അബ്ദുൽ റസാഖിൻ്റെ ഭാര്യയാണ്.
മക്കൾ: നഫീസ വിനീത, അബ്ദുള്ള ദയാൽ, മുഹമ്മദ് സാലിഹ്, അഹമ്മദ് സുഷീൽ.മറ്റു മരുമക്കൾ: നാസിയ, ഷിജാന, അമൽ.സഹോദരങ്ങൾ: സൗദ, റസിയ, ഗഫൂർ, ആഷർ, നസീർ, പരേതനായ തോട്ടത്തിൽ റഷീദ് (തോട്ടത്തിൽ ടെക്സ്റ്റൈൽസ്).കണ്ണൂർ സിറ്റി മസ്ജിദ് ഖബർസ്ഥാൻ പള്ളിയിൽ കബറടക്കം നടത്തി.
.jpg)

