പീപ്പിള്‍സ് മിഷന്‍ ലൈബ്രറി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; തായംപൊയില്‍ സഫ്ദര്‍ ഹാശ്മിയും എ.കെ.ജി പെരളവും മികച്ച ഗ്രന്ഥാലയങ്ങൾ
കണ്ണൂർ : 2024-ലെ പീപ്പിള്‍സ് ലൈബ്രറി അവാര്‍ഡിന് സഫ്ദര്‍ ഹാശ്മി ഗ്രന്ഥാലയം, തായംപൊയില്‍, മയ്യിലും എ കെ ജി വായനശാല ഗ്രന്ഥാലയം പെരളവും അര്‍ഹമായി. കരിവെള്ളൂര്‍ മുരളി, അശോകന്‍ ചെരുവില്‍, വി കെ മധു എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. അവാര്‍ഡിനര്‍ഹമായ രണ്ട് വായനശാലകളും മികച്ച നിലയില്‍ തനത് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നവയാണ്.
tRootC1469263">അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും 25,000 രൂപയുടെ പുസ്തകവുമടങ്ങുന്നതാണ് അവാര്‍ഡ്. ചിറക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് മികച്ച ലൈബ്രറി അവാര്‍ഡ് നല്‍കുന്നത്. 2024-ലെ പീപ്പിള്‍സ് ലൈബ്രറി സെക്രട്ടറി അവാര്‍ഡ് പിണറായി സി മാധവന്‍ സ്മാരക വായനശാലയുടെ സെക്രട്ടറി അഡ്വ. വി പ്രദീപനാണ് അര്‍ഹനായത്. വായനശാല നടത്തിയ പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവും വിഭവ സമാഹരണത്തിനായിയുപയോഗിച്ച വ്യത്യസ്തവും ജനകീയവുമായ മാര്‍ഗങ്ങളുമാണ് പ്രദീപനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
അതിനൊപ്പം ലൈബ്രറി കോണ്‍ഗ്രസിലുള്‍പ്പെടെ നല്‍കിയ സംഭാവനകളും പരിഗണിച്ചു. ലൈബ്രറി വ്യാപനത്തിനായി വായനശാലകളെ കണ്ണിചേര്‍ക്കുന്നതിലും പ്രത്യേക ഇടപ്പെടലുകള്‍ സംഘടിപ്പിച്ചിരുന്നു. 25,000 രൂപയും പ്രശസ്തി പത്രവും പതിനായിരം രൂപയുടെ പുസ്തകങ്ങളുമടങ്ങുന്നതാണ് അവാര്‍ഡ്. കതിരൂര്‍ സര്‍വീസ് സഹകരണ ബേങ്കുമായി സഹകരിച്ചാണ് പീപ്പിള്‍സ് ലൈബ്രറി സെക്രട്ടറി അവാര്‍ഡ് നല്‍കുന്നത്.
പീപ്പിള്‍സ് ലൈബ്രേറിയന്‍ അവാര്‍ഡ് ചെറുതാഴം പഞ്ചായത്തിലെ ഭഗത് സിങ് സാംസ്‌കാരിക വേദിയുടെ ലൈബ്രേറിയന്‍ പി വിപിനയാണ് അര്‍ഹയായത്. ബഹുജനങ്ങളെ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും നടത്തിയ ഇടപ്പെടലുകളാണ് ലിബിനയെ അവാര്‍ഡ് നേട്ടത്തിന് അര്‍ഹയാക്കിയത്. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. കണ്ണൂര്‍ ടൗണ്‍ സര്‍വീസ് സഹകരണ ബേങ്കുമായി സഹകരിച്ചാണ് പീപ്പിള്‍സ് ലൈബ്രെറിയന്‍ അവാര്‍ഡ് നല്‍കുന്നത്. ജൂണില്‍ കണ്ണൂരില്‍ വിപുലമായ അവാര്‍ഡ് ദാന പരിപാടി സംഘടിപ്പിക്കും.
.jpg)


