കണ്ണൂരിൽ മിഷൻ 1.5 മില്യൻ ലയൺസ് മെമ്പർഷിപ്പ് സെമിനാർ സംഘടിപ്പിച്ചു
കണ്ണൂർ : മിഷൻ 1.5 മില്യൻ ലയൺസ് മെമ്പർഷിപ്പ് സെമിനാർ കണ്ണൂരിൽ സംഘടിപ്പിച്ചു കണ്ണൂർ കോഴിക്കോട് വയനാട് മാഹി കാസർഗോഡ് എന്നീ ജില്ലകളിൽ നിന്നുള്ള 170 ക്ലബ്ബുകളിലെ ഭാരവാഹികൾക്ക് വേണ്ടിയാണ് സെമിനാർ. ചടങ്ങിൽ കണ്ണൂർ ജില്ലയിൽ നിന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ലയൺ മെമ്പർമാർ ആയിട്ടുള്ള ആലക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസി ബോബി ജോർജ്,ചെറുപുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സതീശൻ കാർത്തികപ്പള്ളി,വേങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ മമ്പറം ദിവാകരൻ ,കൂത്തുപറമ്പ് മുൻസിപ്പൽ കൗൺസിലർ ദീപു ശ്രീജിത്ത്, കാങ്കോൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ. എം ശ്രീനാഥൻ എന്നിവരെ ആദരിക്കുകയും ചെയ്തു.
tRootC1469263">ലയൺസ് ഡിസ്ട്രിക്ട് മെമ്പർഷിപ്പ് കോഡിനേറ്റർ ബിജോയ് എസ് നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ജെയിംസ് വളപ്പില മുഖ്യപ്രഭാഷണം നടത്തി,തുടർന്ന് നടന്ന സെമിനാ റിന് ലയൺസ് കേരള കർണാടക കോർഡിനേറ്റർ അഡ്വക്കേറ്റ് എ വി വാമനകുമാർ നേതൃത്വം നൽകി.സെമിനാറിൽ ഡിസ്ട്രിക്ട് വൈസ് ഗവർണർ പി എസ് സൂരജ് മുൻ ഗവർണർമാരായ ഡോ. സുചിത്ര സുധീർ, പി. ശിവപ്രസാദ്, കെ സുജിത്ത്, ഡോ. ഒ.വി.സനൽ, രജീഷ് ടി കെ,ഡിസ്ട്രിക്ട് അഡ്വൈസർ ശ്രീനിവാസപൈ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.
ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി വിഷോബ് പനങ്ങാട് സ്വാഗതവും,ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ക്യാബിനറ്റ് സെക്രട്ടറി റീജ ഗുപ്ത, ജി. ഇ. റ്റി.കോഡിനേറ്റർ ബിജിത്ത് കുളങ്ങരത്ത്,മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ചെയർമാൻ ഷാജി ജോസഫ്,ഡിസ്ട്രിക്ട് കോർഡിനേറ്റർ വത്സല ഗോപിനാഥ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ചെയർപേഴ്സൺ ടിജി ബാലൻ ലയൺസ് ഡിസ്ട്രിക്ട് ൻ്റെ ആഭിമുഖ്യത്തിൽകോഴിക്കോട് മുതൽ പാലക്കാട് വരെ റെയിൽവേ സ്റ്റേഷനുകളിൽ വിതരണം ചെയ്യുന്ന വീൽചെയറുകളെ കുറിച്ച് സംസാരിച്ചു.ചടങ്ങിൽ കൂടുതൽ മെമ്പർമാരെ ചേർത്ത ക്ലബ്ബ് ഭാരവാഹികളെ ആദരിക്കുകയുണ്ടായി.മീറ്റിങ്ങിന് ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറർ പി എം ഷാനവാസ് നന്ദി പറഞ്ഞു.
.jpg)


