കണ്ണൂരിൽ കാണാതായ സെക്യൂരിറ്റി ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
പയ്യന്നൂർ: വീട്ടിൽ നിന്നും കാണാതായ സെക്യൂരിറ്റി ജോലി ചെയ്യുന്ന മധ്യവയസ്കന്റെ മൃതദേഹം വീടിന് സമീപത്ത് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തി. കണ്ണൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അന്നൂർ കിഴക്കേ കൊവ്വലിലെ പള്ളോട്ട് മോഹൻദാസിന്റെ (63) മൃതദേഹമാണ് കണ്ടെത്തിയത്.
tRootC1469263">വെള്ളിയാഴ്ച്ച രാവിലെ 9 മണിയോടെയാണ് കിസാൻ കൊവ്വലിലെ ഒഴിഞ്ഞ പറമ്പിലെ കിണറിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് മോഹൻദാസിനെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യ പ്രീത (ബ്യൂട്ടീഷൻ പെരുമ്പ), ഏക മകൾ: രാജ് മരുമകൻ- പ്രണവ് അഴീക്കോട് (ഗൾഫ്) സഹോദരങ്ങൾ: ചന്ദ്രൻ, ഭാസ്കരൻ, അരവിന്ദൻ, രാജൻ, രോഹിണി, ശാന്ത, രേണുക, കുഞ്ഞിപ്പെണ്ണ്, പരേതയായ സുശീല. പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
.jpg)


