ആ മന്ത്രിക കാലുകൾ ഇനിയില്ല, ഫുട്ബോൾ താരം രഞ്ജിത്തിന് നാടിൻ്റെ യാത്രാമൊഴി

Those ministerial legs are gone, football star Ranjith bids farewell to the country
Those ministerial legs are gone, football star Ranjith bids farewell to the country


കണ്ണൂർ : അകാലത്തിൽ വേർപിരിഞ്ഞ ഫുട്ബോൾ പ്രതിഭ കണ്ണൂർ തെക്കി ബസാറിലെ എ. രഞ്ജിത്തിന് നാടിൻ്റെ യാത്രാമൊഴി. സെവൻസ് ഫുട്ബോളിലും ലീഗ് മത്സരങ്ങളിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത് ഒരു കാലഘട്ടത്തിൽ ഫുട്ബോൾ പ്രേമികളുടെ ഹരമായി മാറിയ താരമാണ് രഞ്ജിത്ത്.ഫുട്ബോൾ ഫ്രണ്ട്സിലുടെ വളർന്ന്, ലക്കി ബ്രദേഴ്സ്, ബ് ളൂസ്റ്റാർ തെക്കി ബസാർ ഉൾപ്പെടെ നിരവധി പ്രമുഖ ക്ളബ്ബുകൾക്കായി അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട് ഫോർവേർഡ് മിഡ്ഫീൽഡ്, ബാക്ക് എന്നി നിലകളിൽ ഒരേപോലെ തിളങ്ങാൻ കഴിഞ്ഞ താരമായിരുന്നു രഞ്ജിത്ത്.

tRootC1469263">

 കഴിഞ്ഞ കുറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസംമുട്ടലിനെ തുടർന്ന് കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച്ച പുലർച്ചെയാണ് അന്ത്യം. സംസ്കാരം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ താണ സമുദായ ശ്മശാനത്തിൽ നടന്നു. സി.പി.എം കക്കാട് ബി.ബ്രാഞ്ച് അംഗമാണ് രഞ്ജിത്ത്.

Tags