ആരോഗ്യദായക ഭക്ഷണം കുട്ടികളുടെ അവകാശം: മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍

Nutritious food is the right of children: Minister V.E. Abdul Gafoor

നാറാത്ത്:പോഷണമൂല്യമുള്ളതും ആരോഗ്യദായകവുമായ ഭക്ഷണം കുട്ടികളുടെ അവകാശമാണെന്ന് ഫിഷറീസ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുടങ്ങുന്ന സമൃദ്ധി പ്രഭാത ഭക്ഷണ പദ്ധതി കണ്ണാടിപ്പറമ്പ ദേശ സേവാ യു പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏറ്റവും നല്ല ഭക്ഷണമാണ് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണത്തിന് ഇന്നത്തെ സാഹചര്യത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണശീലം പിന്തുടരുന്നത് കുട്ടികളെയും തലമുറകളെയും സാരമായി ബാധിക്കും. ഇതിനെല്ലാം പരിഹാരമായി കുട്ടികള്‍ക്ക് പോഷക ഗുണമുള്ള ഭക്ഷണം നല്‍കാനുള്ള നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ പദ്ധതി ശ്ലാഘനീയമാണെന്നും മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. 

നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്‌മത്ത് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ പാളത്ത് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം മുസ്തഫ് കോടിപ്പോയില്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രശാന്ത് മാസ്റ്റര്‍, കെ.വിഷിജ, നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സുധീഷ്, സ്റ്റാന്‍ഡിങ്ങ് ക്മ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എം.ടി.ഹസീന, എം.പി.മുഹമ്മദ്, ആസൂത്രണ സമിതി വൈസ് പ്രസിഡന്റ്  അഷ്‌കര്‍ കണ്ണാടിപ്പറമ്പ, പഞ്ചായത്തംഗം എ.പുരുഷോത്തമന്‍, സെക്രട്ടറി രാഹുല്‍ രാമചന്ദ്രന്‍, പാപ്പിനശ്ശേരി ഉപജില്ല എ.ഇ.ഒ ജാന്‍സി ജോണ്‍, കെ.അജിത തുടങ്ങിയര്‍ സംസാരിച്ചു.

Tags