ദസറ കണ്ണൂരിന്റെ യശസ്സുയർത്തുന്ന ആഘോഷമായി മാറി: മന്ത്രി സണ്ണി ജോസഫ്

The delay in the Chief Minister's decision has tarnished his image: Sunny Joseph

കണ്ണൂർ  : കണ്ണൂർ എന്ന് കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗമെന്ന് പറയാവുന്ന വിധത്തിൽ നഗരത്തിന്റെ യശസ്സുയർത്തുന്ന ആഘോഷപരിപാടിയായി കണ്ണൂർ ദസറ മാറിയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കണ്ണൂർ ദസറയുടെ എട്ടാം ദിവസത്തെ സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിനെ ഉയർത്തുകയും വളർത്തുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്ന ഒന്നാണ് കണ്ണൂർ ദസറ. കലയുടെയും തിറയുടെയും പാരമ്പര്യം ഉൾക്കൊള്ളുന്ന നാടാണ് കണ്ണൂരെന്നും അറക്കലും ചിറക്കലും നിലകൊള്ളുന്ന കടലോരം മുതൽ മലയോരം വരെ പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ജില്ലയുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായം, കൃഷി, വാണിജ്യം തുടങ്ങിയ മേഖലകൾക്കും കണ്ണൂർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇവയൊക്കെ ഉപയോഗപ്പെടുത്തി വലിയ പുരോഗതി കൈവരിക്കാൻ നമുക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. സോന ജയറാം അധ്യക്ഷത വഹിച്ചു. അഡ്വ. മാർട്ടിൻ ജോർജ്, ബോബി ചെമ്മണ്ണൂർ, സംവിധായകൻ എം മോഹനൻ, ഗായിക സയനോര ഫിലിപ്പ്, കോർപറേഷൻ കൗൺസിലർമാരായ സഹദ് മാങ്കടവൻ, കെ സീത, മുൻ മേയർ സുമ ബാലകൃഷ്ണൻ, പി സി അഹമ്മദ് കുട്ടി, ഫർഹാൻ മുണ്ടേരി, കെ നാരായണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. മുംതാസ് ആസാദ് രചിച്ച 'വിശപ്പറിയുന്ന ദൈവം', ഇസ്മായിൽ റഹ്മാൻ രചിച്ച 'മായാത്ത ഒരു ഓർമ' എന്നീ പുസ്തകങ്ങൾ ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു

Tags