സൗന്ദര്യവല്‍ക്കരിച്ച തോട്ടട ബസാര്‍ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് സമർപ്പിച്ചു
തോട്ടട :സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കിയ തോട്ടട ബസാറിന്റെ ഉദ്ഘാടനം രജിസ്ട്രേഷന്‍, മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. എടക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ വി രവീന്ദ്രൻ അധ്യക്ഷനായി.
എം എൽ എ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് തോട്ടട എസ്ബിഐ മുതല്‍ റേഷന്‍കട വരെ 200 മീറ്റര്‍ നീളത്തില്‍ സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കിയത്. കോണ്‍ക്രീറ്റ്, കൈവരി, ഓവുചാല്‍, ഓട് വിരിച്ച നടപ്പാത, റോഡിന് ഇരുവശത്തുമായി ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ഓപ്പണ്‍ സ്റ്റേജ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
തോട്ടട ബസാറിൽ നടന്ന പരിപാടിയിൽ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ റസ്‌നൽ അലി റിപ്പോർട്ട് അവതരിപ്പിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ പ്രദീപൻ, സി ലക്ഷ്മണൻ, കെ വി ചന്ദ്രൻ, രാജീവൻ കിഴുത്തള്ളി, പികെ രാജൻ എന്നിവർ സംസാരിച്ചു.
.jpg)

