ജന്തർ മന്ദർ അടച്ചാലും രാജ്യ തലസ്ഥാനത്ത് സമരം തുടരുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

Minister P. K. Kunhalikutty stated that the protest in the national capital will continue even if Jantar Mantar is closed.

കണ്ണൂര്‍: ജനാധിപത്യ രാജ്യത്ത്  ജനങ്ങളുടെ പൗരാവകാശം ഒറ്റയടിക്ക് തട്ടിപ്പറിച്ചെടുക്കാന്‍ സാധിക്കുകയില്ലെന്നത്കേന്ദ്രത്തിന് മനസിലായിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും കേരള വ്യവസായ ഐടി  വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി "സമരചൂളയിൽ ഇന്ത്വ ജന്ദർ മന്ദർ നൽകുന്ന പ്രതീക്ഷ" എന്ന ശീർഷകത്തിൽ  സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് ശേഷം നടന്ന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് എക്കാലത്തും ഭരിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ അതിന് അനുവദിക്കുകയില്ല.ജനങ്ങള്‍ സംഘടിതമായി ചേര്‍ന്ന് പ്രതിരോധിക്കും.ജന്തര്‍ മന്ദര്‍ അടച്ചിട്ടാല്‍ എവിടെ നില്‍ക്കുന്നോ അവിടം ജന്ദര്‍ മന്ദറായി പ്രഖ്യാപിക്കും.കോടതിയും പാര്‍ലിമെന്റും ജനങ്ങളോടൊപ്പം നില്‍ക്കുമെന്ന് ഈ സമരത്തോടെ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.സ്‌റ്റേഡിയം കോര്‍ണറിലുളള നെഹ്‌റു സ്തൂപം പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കാൽ ടെക്സ് സി.എച്ച് സ്‌ക്വയറില്‍ സമാപിച്ചു.തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ പ്രതിജ്ഞയെടുത്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂത്ത് ലീഗ് അഖിലേന്ത്യ ജന.സെക്രട്ടറി ഷിബു മീരാന്‍  പ്രഭാഷണം നടത്തി.ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് അഡ്വ.അബ്ദുള്‍ കരീം ചേലേരി അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ ടി സഹദുള്ള സ്വാഗതം പറഞ്ഞു . വി കെ അബ്ദുൽ ഖാദർ മൗലവി , വി.പി മഹമൂദ് ഹാജി, പി കുഞ്ഞിമുഹമ്മദ് എന്നീ നേതാക്കളെ അനുസ്മരിച്ചുകൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി നേതൃസ്മൃതി നടത്തി.

 മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ അബ്ദുല്ല ഹാജി, ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ, ജില്ലാ ഭാരവാഹികളായ അഡ്വ.കെ.എ ലത്തീഫ്, അഡ്വ. എസ്മുഹമ്മദ്, ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,ടി എ തങ്ങൾ, അൻസാരി തില്ലങ്കേരി, അഡ്വ. എംപി മുഹമ്മദലി, മഹമൂദ് അള്ളാoകുളം,ടി പി മുസ്തഫ, എൻ കെ റഫീഖ് മാസ്റ്റർ, ബി കെ അഹമ്മദ്, കോർപ്പറേഷൻ ഡെപ്യൂട്ടിമേയർ കെ പി താഹിർ , ,എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരീം, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി സാജിത ടീച്ചർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ ഷിനാജ്, ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ. യൂനസ് പടനോട്ട് , ജനറൽ സെക്രട്ടറി കെ പി റംഷാദ്, പ്രവാസി ലീഗ്  സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് കെ സി അഹമ്മദ്, ജില്ലാ ഭാരവാഹികളായ സി പി വി അബ്ദുള്ള, യുപി അബ്ദുറഹിമാൻ , എസ് ടി യു ജില്ലാ പ്രസിഡണ്ട് ആലിക്കുഞ്ഞി പന്നിയൂർ ,വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് സി. സീനത്ത്, സ്വതന്ത്ര കർഷകസംഘം സ്റ്റേറ്റ് സെക്രട്ടറി എം പി എ റഹീം , ജില്ലാ ജനറൽ സെക്രട്ടറി പി പി. മഹമൂദ് പങ്കെടുത്തു.
 

Tags