സ്കൂൾ യൂനിഫോം കൈത്തറിയാക്കിയത് നേട്ടമായി : മന്ത്രി പി.രാജീവ്

സ്കൂൾ യൂനിഫോം കൈത്തറിയാക്കിയത് നേട്ടമായി : മന്ത്രി പി.രാജീവ്
Handing over school uniforms is an achievement: Minister P. Rajeev
Handing over school uniforms is an achievement: Minister P. Rajeev


കണ്ണൂർ: കഴിഞ്ഞ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ സ്കൂൾ യൂണിഫോം കൈത്തറി വസ്ത്രമാക്കിയത് കൊണ്ട് കൈത്തറി മേഖലക്ക് നല്ല ലാഭത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞുവെന്ന് വ്യവസായ-നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സ്കൂൾ യൂണിഫോം പദ്ധതിയില്ലായിരുന്നുവെങ്കിൽ ഇന്ന് കൈത്തറികോൺക്ലേവ് ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 539കൈത്തറി സഹകരണ സംഘങ്ങളിൽ 159 എണ്ണം ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അവധി ദിവസങ്ങളിൽകൈത്തറി ഷോ റൂമുകൾ തുറന്ന് പ്രവർത്തിപ്പിച്ചാൽ വ്യാപാരം കൂടുമെന്നും അവധി ദിവസങ്ങളിലാണ് കൂടുതലായ പൊതുജനങ്ങൾ പൊതുവെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നതെന്നുംഅങ്ങിനെ വരുമ്പോൾ അവധി ദിനങ്ങളിൽ സ്ഥാപനങ്ങൾ തുറന്നാൽ നല്ല ബിസിനസ്സ് നടക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

tRootC1469263">

റബ്ബ് കോ ഓഡിറ്റോറിയത്തിൽകൈത്തറി കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മന്ത്രി.പരമ്പരാഗത വ്യവസായമായകൈത്തറി മേഖലനേരിടുന്ന പ്രതിസന്ധികളെക്കുറിച്ച്ചർച്ച ചെയ്യുന്നതിനായാണ്സ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ്കൈത്തറി കോൺക്ലേവ് സംഘടിപ്പിച്ചത്. വിവിധ മേഖലകളിലെ വിദഗ്ദർക്കു പുറമെ കയറ്റുമതിക്കാരുംട്രേഡ് യൂണിയൻ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
കൈത്തറി മേഖലയെ കാലോചിതമായി ശക്തിപ്പെടുത്തുന്നതിനു വേണ്ടിയും തൊഴിലാളികളുടെ ജോലിഭാരം കുറച്ച് കൊണ്ട് മേഖലയിലെ ഉൽപ്പാദന-വിപണനം വർദ്ദിപ്പിക്കുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദഗ്ദ സമിതി തയ്യാറാക്കിയ റിപ്പോർട്ടിന്റെ കരട് കോൺക്ലേവിൽ അവതരിപ്പിക്കും.

കൈത്തറി മേഖലയുമായ ബന്ധപ്പെട്ട സ്ഥാപനങ്ങളും തൊഴിലാളികളും എക്സ്പോർട്ട്സ് എന്നിവരുമടങ്ങിയ പാനൽ ഈ മേഖലയുടെ വികസനത്തിനായി ചർച്ചയിലൂടെ അന്തിമരൂപംകൈക്കൊള്ളുന്നതിനുമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. എം.എൽ.എ മാരായ കെ.കെ ശൈലജ, എം. വിജിൻ , കെ. വി സുമേഷ്, ഹാൻ വീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ, മുഹമ്മദ് ഹാനിഷ് ഐ എ എസ് തുടങ്ങിയവർ പങ്കെടുത്തു.

Tags