മെഗാ യോഗ പ്രദർശനവും ഫ്യൂഷൻ ഡാൻസും 21 ന് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

Minister KN Balagopal to inaugurate mega yoga exhibition and fusion dance on 21st
Minister KN Balagopal to inaugurate mega yoga exhibition and fusion dance on 21st

കണ്ണൂർ: യോഗ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ (ചേതന യോഗ ) നേതൃത്വത്തിൽ അന്താരാഷ്ട്രാ യോഗദിനം  ജൂൺ 21 ന് വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ പോലീസ് മൈതാനത്തെ ടർഫിൽ വൈകുന്നേരം 4 മണിക്ക് പരിപാടി ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കെ വി സുമേഷ് എം എൽ എ അദ്ധ്യക്ഷത വഹിക്കും.ജില്ലയിലെ കോളേജുകൾ, സ്‌കൂളുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിവിധങ്ങളായ പരിപാടികളും സംഘടിപ്പിക്കും. ആരോഗ്യ ബോധവൽക്കരണം, പ്രകൃതി സംരക്ഷണം, ലഹരി വിരുദ്ധത, സമാധാനം, ജനകീയ യോഗയുടെ പ്രസക്തി തുടങ്ങിയ ആശയങ്ങൾ കൂടി പ്രചരിപ്പിക്കും. 

tRootC1469263">

ജൂൺ 21 നു വൈകീട്ട് 1000 പേരുടെ മെഗാ യോഗ പ്രദർശനവും യോഗാ ഫ്യൂഷൻ ഡാൻസും നടക്കും
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനായ കെ.വി.സുമേഷ് എം.എൽ.എ, സംസ്ഥാന സിക്രട്ടരി ഡോ: കെ.രാജഗോപാൽ,ജില്ലാ പ്രസിഡൻറ് ബാലകൃഷ്‌ണസ്വാമി, ജില്ലാ സിക്രട്ടരി ഡോ: പ്രേമരാജൻ കാന, സംഘാടക സമിതി ജനറൽ കൺവീനർ പി.രമേശ് ബാബു എന്നിവർ പങ്കെടുത്തു.

Tags