അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് സെമിനാർ: മന്ത്രി കേളു ലോഗോ പ്രകാശനം ചെയ്തു

International Kerala Studies Congress Seminar: Minister Kelu released the logo
International Kerala Studies Congress Seminar: Minister Kelu released the logo


കണ്ണൂർ :അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന - കോൺഗ്രസിന്റെ സെമിനാർ ലോഗോ പ്രകാശനം ചെയ്തു. തദേശസ്വയം ഭരണവുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 22,23,24 തീയ്യതികളിൽ കണ്ണൂർ നായനാർ അക്കാദമിയിൽ സെമിനാർ നടക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന - കോൺഗ്രസിന്റെ മുന്നോടിയായാണ് 14 ജില്ലകളിൽ 14 വിഷയങ്ങളിൽ സെമിനാർ നടക്കുന്നത്. 

തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രം  പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് കണ്ണൂരിൽ ത്രിദിന സെമിനാർ സംഘടിപ്പിക്കുന്നത്.കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ്  മന്ത്രി ഒആർ കേളു ലോഗോ പ്രകാശനം നിർവ്വഹിച്ചു. പാട്യം ഗോപാലൻ പഠന ഗവേഷണകേന്ദ്രം ചെയർമാനും സംഘാടക സമിതി കൺവീനറുമായ എം വി ജയരാജൻ അധ്യക്ഷനായി. 

പാട്യം ഗോപാലൻ പഠന ഗവേഷണകേന്ദ്രം ഡയരക്ടർ പി ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷ്, എം പ്രകാശൻ, പിവി ഗോപിനാഥ്, കെ പി സുധാകരൻ, സരിൻ ശശി തുടങ്ങിയവർ പങ്കെടുത്തു.

Tags