രഞ്ജിതയെ അപമാനിച്ച താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയെടുക്കാൻ നിര്‍ദേശം നല്‍കി മന്ത്രി കെ. രാജൻ

Minister K. Rajan has directed to take strict action against the taluk office official who insulted Ranjitha.
Minister K. Rajan has directed to take strict action against the taluk office official who insulted Ranjitha.


ചെറുപുഴ: അഹമ്മദാബാദിലുണ്ടായ വിമാനപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കുവാന്‍ ലാന്‍റ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ രാജന്‍. വിമാന അപകടത്തില്‍ അനുശോചിച്ച് മറ്റൊരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇയാള്‍ രഞ്ജിതയെ അപമാനിക്കുന്ന വിധത്തില്‍ കമന്‍റുകള്‍ രേഖപ്പെടുത്തിയത്. 

tRootC1469263">

വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ റവന്യൂ മന്ത്രി കെ രാജന്‍ പവിത്രനെ സസ്പെന്‍റ് ചെയ്യുവാന്‍ ഉത്തരവിടുകയായിരുന്നു.അന്വേഷണ വിധേയമായാണ് സസ്പെന്‍റ് ചെയ്തിരുന്നത്. അതിന് ശേഷമാണ് ഇപ്പോള്‍ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കുന്നതിനുള്ള സര്‍വ്വീസ് റൂള്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുവാന്‍ ലാന്‍റ് റവന്യൂ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. നടപടിയുടെ ഭാഗമായി പവിത്രന് മെമ്മോ നല്‍കുന്നതാണ് ആദ്യ നടപടി. മെമ്മോക്ക് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കും.

Tags