തലശ്ശേരിയിലെ സപ്ലൈകോ സിഗ്നേച്ചർ മാർട്ട് ശനിയാഴ്ച മന്ത്രി ജി.ആർ.അനിൽ ഉദ്‌ഘാടനം ചെയ്യും

anil

തലശ്ശേരി  : സപ്ലൈകോയുടെ ആദ്യ സിഗ്നേച്ചർ മാർട്ട് തലശ്ശേരിയിൽ ജനുവരി പത്ത് ശനിയാഴ്ച വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനംചെയ്യും. തലശ്ശേരിയിലെ സപ്ലൈകോ ഹൈപ്പർമാർക്കറ്റാണ് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് സൗകര്യങ്ങളുള്ള സിഗ്നേച്ചർ മാർട്ടായി ഉയർത്തുന്നത്. നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ സിഗ്നേച്ചർമാർട്ടിൽ ലഭ്യമാണ്. 

tRootC1469263">

തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അധ്യക്ഷനായിരിക്കും. വൈസ് ചെയർപേഴ്സൺ വി. സതി ആദ്യ വില്പന നടത്തും. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം, നഗരസഭ കൗൺസിലർ നൂറ ടീച്ചർ, സപ്ലൈകോ കോഴിക്കോട് മേഖല മാനേജർ ഷെൽജി ജോർജ് വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Tags