മന്ത്രി ഗണേഷ് കുമാറിന്റെ ഭീഷണി ഫലിച്ചു, വര്‍ഷങ്ങള്‍ക്കുശേഷം പറശ്ശിനിക്കടവില്‍ നിന്നും ബസ്സുകള്‍ രാത്രി സര്‍വീസ് നടത്തി

Minister Ganesh Kumar threat worked buses operated night services from Parassinikadav after years
Minister Ganesh Kumar threat worked buses operated night services from Parassinikadav after years

പറശ്ശിനിക്കടവ്: മന്ത്രി ഗണേഷ് കുമാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷം പറശ്ശിനിക്കടവില്‍ നിന്നും ബസ്സുകള്‍ രാത്രി സര്‍വീസ് തുടങ്ങി. പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് വിശ്വാസികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ് ബസ്സുകള്‍ സര്‍വീസ് മുടക്കിയിരുന്നത്.

tRootC1469263">

തിങ്കളാഴ്ച പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പറശ്ശിനിക്കടവില്‍ എത്തിയ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനോട് പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. ഇതോടെ, സര്‍വീസ് മുടക്കുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

ബസ്സുകള്‍ സര്‍വീസ് മുടക്കുന്നത് തീര്‍ഥാടകര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. മന്ത്രി ഇടപെട്ടതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ചൊവ്വാഴ്ച മുതല്‍ രാത്രി മുതല്‍ സര്‍വീസ് നടത്താത്ത ബസ്സുകള്‍ ആര്‍ടിഒയുടെ നിരീക്ഷണത്തിലായിരിക്കും.

Minister-Ganesh-Kumar-threat-worked-buses-operated-night-services-from-Parassinikadav-after-years.jpg

 

Tags