സ്വകാര്യ ബസ്സുകൾ ലീസിനെടുക്കാനുള്ള തീരുമാനം; ആശങ്ക വേണ്ടെന്ന് മന്ത്രി സി പി ജോൺ
കണ്ണൂർ : സ്വകാര്യ ബസ്സുകൾ കെഎസ്ആർടിസി ലീസിനെടുക്കുന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ടി.ഒ.മോഹനൻ എം.എൽ.എയുടെ ആസ്തി വികസന നിധിയിൽ നിന്നും ബസ്സ് വാങ്ങാൻ അനുവദിച്ച 45 ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്ന അദ്ദേഹം. കിലോമീറ്ററിന് അമ്പത് രൂപ നിരക്കിലാണ് സ്വകാര്യ ബസ്സുകൾ ലീസിനെടുക്കുന്നത്. ഇന്ധനവും വാഹനത്തിന്റെ അറ്റകുറ്റപ്പണികളുമെല്ലാം നടത്തേണ്ടത് വാഹന ഉടമയാണ്.
കെഎസ്ആർടിസിക്കും വാഹന ഉടമകൾക്കും ഗുണകരമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒട്ടേറെ വാഹനങ്ങൾ ഈ വിധത്തിൽ കെഎസ്ആർടിസിയിലേക്ക് എത്തുകയാണ്. പൊതുഗതാഗത സംവിധാനത്തിന് ശക്തിപകരാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. സഹകരണ സംഘങ്ങൾ തുടങ്ങി ആർക്കും ഇത്തരത്തിലുള്ള ബസ്സുകൾ വാങ്ങി കെഎസ്ആർടിസിക്ക് നൽകാമെന്നും മന്ത്രി പറഞ്ഞു.
.jpg)

