കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീധരന്റെ വീട് മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു

Minister A.K. Saseendran visited the house of Sreedharan, who was killed in a wild boar attack in Kannur.
Minister A.K. Saseendran visited the house of Sreedharan, who was killed in a wild boar attack in Kannur.


പാനൂർ:മൊകേരി വള്ള്യായില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ ശ്രീധരന്റെ വീട് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ സന്ദർശിച്ചു.വീട്ടുകാരുമായി സംസാരിച്ച മന്ത്രി ശ്രീധരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

കെ.പി മോഹനൻ എംഎൽഎ, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സിസിഎഫ് കെ.എസ് ദീപ, ഡി എഫ് ഒ എസ്. വൈശാഖ്, കൂത്തുപറമ്പ് എസിപി കൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Tags