മിനറല്‍ വാട്ടര്‍ കുപ്പിയില്‍ വാറ്റുചാരായം ബൈക്കില്‍ കടത്തവെ രണ്ടു പേര്‍ അറസ്റ്റില്‍

google news
dfh

ഇരിട്ടി: പേരാവൂര്‍ തെറ്റുവഴി പാലയാട്ടുകരി ലക്ഷംവീട് കോളനി ഭാഗത്തു നിന്നും വാറ്റുചാരായവുമായി പിടിയിലായ രണ്ടുപേരെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജാരാക്കി. മിനറല്‍ വാട്ടര്‍ കുപ്പികളില്‍ ചാരായം നിറച്ചു കടത്തുകയായിരുന്ന രണ്ടുപേരെയാണ് എക്‌സൈസ് പിടികൂടിയത്. വെളളാര്‍വളളി പുതുശേരി പൊയില്‍ സ്വദേശി വാഴയില്‍ വീട്ടില്‍ ബാബു(46) ഇരിട്ടി പായം തന്തോട് സ്വദേശി പയറ്റുക്കാട്ടില്‍ എം.സി ആദര്‍ശ്(23) എന്നിവരാണ് അറസ്റ്റിലായത്. 

പാലയാട്ടുകരി മേഖലകളില്‍ വില്‍പന നടത്താനായി പാഷന്‍ ബൈക്കില്‍ കടത്തുകൊണ്ടുവന്ന വാറ്റുചാരായമാണ് തെറ്റുവഴി-പാലയാട്ടുകരി ഭാഗത്തുവെച്ചു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ വിജേഷുും സംഘവും പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബൈക്ക് സഹിതം ചാരായം പിടികൂടിയത് പ്രതികള്‍ക്കെതിരെ അബ്കാരി കേസ് പ്രകാരം കേസെടുത്തിട്ടുണ്ട്. 

പരിശോധനയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എം.പി സജീവന്‍, സജീവന്‍ തരിപ്പ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സി. എം ജയിംസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. എ മജീദ്, വി. സിനോജ് എന്നിവര്‍ പങ്കെടുത്തു.

Tags