എം.ജി.എസ് കളരി സംഘം കളരിപ്പയറ്റ് ചാമ്പ്യന്മാരെ അനുമോദിച്ചു

MGS Kalari team felicitated the Kalaripayat champions
MGS Kalari team felicitated the Kalaripayat champions

കണ്ണൂർ: എം ജി എസ് കളരി സംഘം കുഞ്ഞിപ്പള്ളിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന - ജില്ലാ കളരിപ്പയറ്റ് വിജയി കൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കളരിസംഘം പ്രസിഡണ്ട് സത്യൻ എടക്കാട് അദ്ധ്യക്ഷത വഹിച്ചു. എയർ ഇന്ത്യ റിട്ട. സീനിയർ മാനേജർ ശ്യാമള നായർ ഉദ്ഘാടനം ചെയ്തു. 

പി.ദിനേശൻ ഗുരുക്കൾ, പത്മനാഭൻ നായർ, ഡോ. ഹണിമ പി, രഘുനാഥ് പി.എം, രാഖി ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. കിശോർ. ടി സ്വാഗതവും സച്ചിൻ ജെ. എസ് നന്ദിയും പറഞ്ഞു.

Tags