പഴയ കാല വായനശാല പ്രവർത്തകരെ ആദരിക്കാൻസ്മൃതി സദസ് നടത്തി

Memorial service held to honor past library workers

കണ്ണൂർ: മൺമറഞ്ഞ വായനശാല പ്രവർത്തകരെ അനുസ്മരിക്കുന്നതിനും, മുൻകാല പ്രവർത്തകരെ ആദരിക്കുന്നതിനും വേണ്ടി കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച പദ്ധതിയായ സ്മൃതി സദസ്സ് കണ്ണൂർ നോർത്ത് നേതൃ സമിതിയുടെ നേതൃത്വത്തിൽ മരക്കാർകണ്ടി യുവജന വായനശാലയിൽ സംസ്ഥാന  കൗൺസിലർ കൃഷ്ണൻ കുറിയ ഉദ്ഘാടനം ചെയ്തു. 

മുൻ ജില്ലാസിക്രട്ടറി പി.കെ.ബൈജു ആദര പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് ഇ.കെ. സിറാജ് അധ്യക്ഷനായി. മുൻകാല പ്രവർത്തകരായ എ.ഒ. പ്രസന്നൻ, വി.കെ.പ്രസന്നൻ, എൻ.കെ.രാമചന്ദ്രൻ,സി.പി.രാജൻ, ശ്രീധരൻ ഉരുവച്ചാൽ, എൻ. അബ്ദുള്ളയുടെ സഹധർമ്മിണി വി. റാബിയ എന്നിവരെ ആദരിച്ചു.ജനു ആയിച്ചാൻകണ്ടി,പേഴ്സി ഗോവിയസ്,പി. അഭിലാഷ് എന്നിവർ സംസാരിച്ചു.

Tags