മേലെചൊവ്വ മേൽപ്പാലം: പ്രവൃത്തി ഉദ്‌ഘാടനം ഒക്ടോബർ രണ്ടിന്
Sep 20, 2024, 15:23 IST
കണ്ണൂർ: കണ്ണൂര്‍-തലശ്ശേരി ദേശീയ പാതയിലെ മേലെചൊവ്വ ജംഗ്ഷനിലെ ഗതാഗത കുരുക്ക് അഴിക്കാനായി നിർമ്മിക്കുന്ന മേലെചൊവ്വ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്‌ഘാടനം ഒക്ടോബർ രണ്ടിന് രാവിലെ 11.30 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മേൽപ്പാലം നിർമ്മാണ പ്രവൃത്തിക്കുള്ള ടെൻഡർ നേടിയത്.
അപ്രോച്ച് ഭാഗങ്ങൾ ഉൾപ്പെടെ 424.60 മീറ്റർ നീളവും സർവീസ് റോഡുൾപ്പെടെ മൊത്തം 24 മീറ്റർ വീതിയുമുള്ള മേൽപ്പാലമാണ് ഇവിടെ ഉയരുക. നേരത്തെ ഭൂമി ഏറ്റെടുത്തതിനു പുറമേ മേൽപ്പാലത്തിന് അധിക ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. ഇവിടെ ആദ്യം തീരുമാനിച്ച അണ്ടർ പാസിന് പകരമായാണ് മേൽപ്പാലം വരുന്നത്.