ക്രിസ്മസിന് മുൻപ് കളറാക്കാൻ ബോൺനത്താലെ മെഗാ പാപ്പാസംഗമം 20 ന് ഇരിട്ടിയിൽ
Dec 20, 2025, 09:35 IST
ഇരിട്ടി: ബോൺ നത്താലെ മെഗാ പാപ്പാ സംഗമം ശനിയാഴ്ച വൈകിട്ട് 4.30ന് ഇരിട്ടിയിൽ നടക്കും. 3000 പാപ്പാമാർ അണിനിരക്കുന്ന റാലിക്ക് തലശേരി അതിരൂപത കെസിവൈഎം, എടൂർ, കുന്നോത്ത്, നെല്ലിക്കാംപൊയിൽ, മണി ക്കടവ്, പേരാവൂർ ഫൊറോനകൾ നേതൃത്വം നൽകും. പയഞ്ചേരിമുക്കിൽ നിന്നാരംഭിച്ച് തന്തോട് സെന്റ് ജോസഫ് പള്ളിയിൽ സമാപിക്കും.
സന്ദേശറാലിക്കുശേഷം നടക്കുന്ന പൊതുസമ്മേളന ത്തിൽ തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ക്രിസ്‌മസ് സന്ദേശം നൽകും. സച്ചിൻ കപ്പൂച്ചിൻ നയിക്കുന്ന കലാസന്ധ്യയുമു ണ്ടാവും. കെസിവൈഎം അതിരൂപതാ പ്രസിഡൻ്റ് അബിൻ വടക്കേക്കര, അതിരൂപതാ ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, ജനറൽ സെക്രട്ടറിച്ച അമൽ പേഴുംകാട്ടിൽ, സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ്, ബിബിൻ പീടിയേക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .
.jpg)


