കണ്ണൂർ മീൻകുന്ന് കടപ്പുത്ത് കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദ്ദേഹവും കണ്ടെത്തി

The body of the second youth who went missing at Meenkunnu Bridge has been found.
The body of the second youth who went missing at Meenkunnu Bridge has been found.

കണ്ണൂർ: അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് തിങ്കളാഴ്ച ഒഴുക്കിൽപെട്ട് കാണാതായ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. വലിയന്നൂർ വെള്ളോറ ഹൗസിൽ വി. പ്രിനീഷിൻ്റെ (27) മുതദേഹമാണ് ബുധനാഴ്ച്ച രാവിലെ പയ്യാമ്പലം അറേബ്യൻ റിസോർട്ടിന് സമീപം കടലിൽ കണ്ടെത്തിയത്. 

tRootC1469263">

പ്രിനീഷിനൊപ്പം കാണാതായ പട്ടാന്നൂർ കൊടോളിപ്രത്തെ ആനന്ദൻ്റെ മകനും ഹൈദരാബാദിൽ അധ്യാപകനുമായ പി കെ ഗണേശൻ നമ്പ്യാരുടെ (28) മൃതദേഹം ഇന്നലെ കണ്ണൂർ നീർക്കടവിൽ കണ്ടെത്തിയിരുന്നു. കൂട്ടുകാരായ ഇരുവരും തിങ്കളാഴ്ചവസ്ത്രങ്ങൾ ബീച്ചിൽ അഴിച്ച് വെച്ച് കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. അമേരിക്കയിലുള്ള സഹോദരി എത്തിയ ശേഷം ഗണേശൻ്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കുടുംബ ശ്മശാനത്തിൽ നടക്കും.

Tags