മംഗോ കുൽഫി തയ്യാറാക്കിയാലോ

mangokulfi
mangokulfi

ചേരുവകൾ

മാമ്പഴം-1എണ്ണംവലുത്
പാൽ-1/2കപ്പ്
ഫ്രഷ് ക്രീം-1/2കപ്പ്
മിൽക്ക്മെയ്ഡ്-1/2കപ്പ്
ഏലക്കപൊടി-1/2സ്‌പൂൺ
പിസ്ത,ബധാം-ആവശ്യത്തിന്
കുങ്കുമപ്പൂവ്-ഒരു നുള്ള് പാലിൽ കലക്കിയത്
തയ്യാറാക്കുന്ന വിധം

മാമ്പഴംതൊലി എല്ലാം കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കി മിക്സിയിൽ ഇട്ടു അടിച്ചു എടുക്കുക..അതിലേക്കു ബാക്കി ചേരുവകളും ചേർത്തു നന്നായി അടിച്ചു എടുക്കുക...ഈ മിക്സ് കുൽഫി മോൾഡിലോ ഗ്ലാസ്സിലോ ഒഴിച്ചു ഫോയിൽ പേപ്പർ കൊണ്ട് മൂടി നടുവിൽ ഒരു ഐസ് ക്രീം സ്റ്റിക് ഇട്ട് കൊടുത്തു ഫ്രീസറിൽ വെക്കുക
6,7മണിക്കൂർ കഴിഞ്ഞു പുറത്തു എടുത്തു നട്ട്സ് അരിഞ്ഞത് വിതറി ഉപയോഗിക്കാം...നല്ല രുചിയുള്ള കുൽഫി തയ്യാർ.

Tags

News Hub