ജീവിതത്തിലേക്ക് തിരിച്ചു വരാൻ രോഗചികിത്സയ്ക്ക് വേണം 30 ലക്ഷം ശ്രീദേവ്നക്കു വേണം കാരുണ്യത്തിൻ്റെ കരുതൽ

Sreedev needs 30 lakh rupees for medical treatment to return to a normal life; he requires a helping hand of compassion.

​കണ്ണൂർ: ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും കാടാച്ചിറ പനോന്നേരി ശ്രീനിലയത്തിൽ വിജേഷിന്റെ മകളുമായ ശ്രീദേവ്ന (16) ഗുരുതരമായ വൃക്കരോഗത്തോട് മല്ലിടുകയാണ്. നിലവിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്താണ് ഈ കൊച്ചുമിടുക്കിയുടെ ജീവൻ നിലനിർത്തുന്നത്.അടിയന്തരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. മകളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം വൃക്ക നൽകാൻ അമ്മ തയ്യാറാണെങ്കിലും, ജന്മനാ തന്നെയുള്ള ഹോർമോൺ ഡെഫിഷ്യൻസി (വളർച്ചക്കുറവ്) കാരണം ശസ്ത്രക്രിയ ഏറെ സങ്കീർണ്ണവും ചെലവേറിയതുമാണ്.

​വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കുമായി കുറഞ്ഞത് 30 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന വിജേഷിനും കുടുംബത്തിനും താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് ഈ തുക.
​ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.

​ശ്രീദേവ്നയുടെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി പിലാത്തറ 'ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ' മാർഗ്ഗനിർദ്ദേശപ്രകാരം "ശ്രീദേവ്ന ചികിത്സാസഹായ കമ്മിറ്റി" രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സുമനസ്സുകളുടെ സഹായത്താൽ പ്രത്യേക ബാങ്ക് അക്കൗണ്ടും തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
​Account Name: VIJESH VK
​Bank: KERALA BANK
​Branch: THAZHE CHOVVA
​Account No: 177912341200104
​IFSC Code: KSBK0001779
​GPay / Phone No: 8089063193
​UPI ID: vijeshdevu9-1@okhdfcbank

​തപാൽ വഴി അയക്കുന്നവർക്ക്: > പ്രസിഡന്റ്, ശ്രീദേവ്ന ചികിത്സാസഹായ കമ്മിറ്റി, C/o ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് പിലാത്തറ, വിളയാകോട് പി. ഒ., പിൻ: 670504.

Tags