മെഡിക്കൽ ലാബോറട്ടറി ഓണേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ


കണ്ണൂർ: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോ. കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 23 ന് കണ്ണൂർ ഹോട്ടൽ ബിനാലെ ഇൻ്റർനാഷനലിൽ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30 ന് ജില്ലാ പ്രസിഡൻ്റ് വി. ഉമേഷ് കുമാർ പതാക ഉയർത്തും.
10 ന് സംസ്ഥാന പ്രസിഡൻ്റ് പി.കെ രജീഷ് കുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സംസ്ഥാന സെക്രട്ടറി മാരായ സൈനുൽ ആബിദിൻ, നൗഷാദ് മേത്തർ എന്നിവർ മുഖ്യാതിഥികളാവും.
ക്ളിനിക്കൽ എസ്റ്റാ ബിളിഷ്മെൻ്റ് ബില്ലിലെ അപാകതകൾ പരിഹരിക്കുക, തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുക, ചെറുകിട മെഡിക്കൽ ലാബുകളെ സംരക്ഷിക്കുക, ആരോഗ്യ പരിപാലന - പരിശോധന മേഖലയിലെ കുത്തകവൽക്കരണം തടയുക എന്നീ ആവശ്യങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് സംഘാടകൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ വി. ഉമേഷ് കുമാർ, കെ.വി ശ്രീനിവാസൻ, അനീഷ് റാം, കെ.വിസ്മി ജ എന്നിവർ പങ്കെടുത്തു.