പെരുവളത്ത് പറമ്പിലെ വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Jun 29, 2026, 09:18 IST
ഇരിക്കൂർ: പെരുവളത്തുപ്പറമ്പിലെ വീട്ടിൽ നിന്നു എംഡിഎംഎ സഹിതം യുവാവ് പിടിയിൽ. തട്ടുപറമ്പിലെ കെ നജിമുദ്ദീനെ (32) ആണ് ശ്രീകണ്‌ഠപുരം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജോബി ജോസും സംഘവും പിടികൂടിയത്.
പ്രതിയിൽ നിന്നും രണ്ട് ഗ്രാമിലധികം മയക്കുമരുന്നാണ് കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായാണ് ശ്രീകണ്‌ഠപുരം എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടന്നത്.
.jpg)

