പാനൂരിൽ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ

Three arrested with MDMA during vehicle inspection in Panur.

​പാനൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പാനൂർ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മൂന്നു പേരെ മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി പിടികൂടി.മുണ്ടേരി സ്വദേശികളായ അർഷാദ് ഇ.കെ. (33), ഹഫീസുദ്ദീൻ വി. (33), കോട്ടയം മലബാർ സ്വദേശിയായ പി ആർ മുഹമ്മദ് സനദ് . (28) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്തിന് പാനൂരിൽ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും 3.955 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്.

​കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ്., കൂത്തുപറമ്പ് എ.എസ്.പി. ശിവം ഐ.പി.എസ്., പാനൂർ സി.ഐ. സന്തോഷ് കെ. എന്നിവരുടെ മേൽനോട്ടത്തിൽ പാനൂർ പോലീസ് സ്റ്റേഷൻ എസ്.ഐ.വി.പി മുഹമ്മദ് ഷജീറിൻ്റെ നേതൃത്വത്തിൽ എസ്.എ. മരിയ പ്രിൻസ്, എസ്.സി.പി.ഒ. സുബീഷ്, സി.പി.ഒ. മഹേഷ്, ഡാൻസാഫ് സ്ക്വാഡ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags