തളിപ്പറമ്പിൽ വൻ എം.ഡി.എം എ വേട്ട : വാണിമേൽ സ്വദേശി അറസ്റ്റിൽ

Massive MDMA seizure in Taliparambi: Vanimel native arrested
Massive MDMA seizure in Taliparambi: Vanimel native arrested

കണ്ണൂർ : തളിപ്പറമ്പിൽ വൻ എം.ഡി.എം.എ വേട്ട. 60,000 രൂപ വിലമതിക്കുന്ന 39.6 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് വാണിമേൽ കൊടിയൂറ സ്വദേശി പൂവുള്ളതിൽ വീട്ടിൽ  പി.ഹഫീസ്(31)നെയാണ് പിടികൂടിയത്. ഇന്നലെ രാത്രി 11.20 നാണ് തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റിൽ പൊലിന് എയ്ഡ് പോസ്റ്റിന് സമീപംവെച്ച് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാൻസാഫ്ടീം ഇയാളെ വലയിലാക്കിയത്.

tRootC1469263">

ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ വാങ്ങി പതിനായിരം രൂപ പ്രതിഫലത്തിനായി തളിപ്പറമ്പിലെ സബ് ഏജന്റുമാർക്ക് വിൽപ്പന നടത്താൻ എത്തിയതാണ് ഇയാളെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. മാസങ്ങളായി ഡാൻസാഫ്ടീം ഹഫീസിനെ നിരീക്ഷിച്ചുവരികയായിരുന്നു.

ഡാൻസാഫ് ടീം അംഗങ്ങളും സീനിയർ സി.പി.ഒമാരുമായ അനൂപ്, ഷൗക്കത്ത്, സജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ ബസ്റ്റാന്റിൽ വെച്ച് പിടികൂടിയത്. തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി, പ്രൊബേഷനറി എസ്.ഐ വി.രേഖ, ഡ്രൈവർ സി.പി.ഒ നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ മേൽനടപടികൾ സ്വീകരിച്ച് അറസറ്റ് ചെയ്തത്.

Tags